അലക്സ ഇന്റർനെറ്റ്
അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കുന്ന ഒരു കമ്പനി ആണ് അലക്സ. ആമസോൺ.കോം എന്ന കമ്പനി യുടെ അനുബന്ധമായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 1996 ൽ ഒരു സ്വതന്ത്ര കമ്പനി ആയി ആരംഭിച്ച ഇത് 1999 ൽ ആമസോൺ.കോം ഏറ്റെടുത്തു. വെബ് ബ്രൌസറുകളിൽ ഇൻസ്ടാൾ ചെയ്യാവുന്ന ഒരു പ്ലഗിൻ ഉപയോഗിച്ച് ഉപഭോക്താക്കൾ ഏതൊക്കെ വെബ്സൈറ്റുകൾ സന്ദർശിക്കുന്നു, അവിടെ എത്ര സമയം ചെലവഴിക്കുന്നു എന്നിവ നിരീക്ഷിച്ചു അലക്സ വിവരങ്ങൾ ശേഖരിക്കുകയും അവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ലോകത്തിലെ വെബ്സൈറ്റുകളെ റാങ്കിംഗ് നടത്തുകയും അത് അലക്സ വെബ്സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു.
Read article